സ മദ്യം കൈവശം വെച്ചതിന് കേസെടുത്തു
പാലക്കാട്: അളവിൽക്കൂടുതൽ ഇന്ത്യൻനിർമിത വിദേശമദ്യം കൈവശംവെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് അബ്കാരി ആക്റ്റ് പ്രകാരം കേസെടുത്തു. ധോണി വില്ലേജിലെ ഉമ്മിണിയിൽനിന്ന് അകത്തേത്തറ പപ്പാടി വീട്ടിൽ ശ്രീനിവാസനാണ് (61) 13 കുപ്പികളിലായി ആറര ലിറ്റർ മദ്യവുമായി പിടിലായത്. എക്സൈസ് പറളി റെയ്ഞ്ചാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ എൻ. പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.