കെ എസ് ഇ ബി യിൽ ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിനും വൈദ്യുതി മന്ത്രിക്കും അഭിവാദ്യങ്ങൾ അറിയിച്ചു കൊണ്ട് കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട്ഡിവിഷൻ കമ്മിറ്റിയുടെ (എ ഐ ടി യു സി) നേതൃത്വത്തിൽ വൈദ്യുതി ഭവനു മുന്നിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.
കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ഖജാൻജി കെ.ആർ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
കെ എസ് ഇ ബിയിലെ ശമ്പള പരിഷ്കരണം വൈദ്യുതി ജീവനക്കാർക്കുള്ള അംഗീകാരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി മണികുളങ്ങര, ഖജാൻജി പി.ഡി.ശശികുമാർ, സുനിൽകുമാർ എം, പ്രസാദ്, നൗഷാദ് എന്നിവർ സംസാരിച്ചു.
ഇതിനോടനുബന്ധിച്ച് കാലത്ത് എല്ലാ സെക്ഷൻ ഓഫീസിനു മുന്നിലും കരാർ വിശദീകരണ യോഗം നടത്തി.