മാള: മാള സ്വദേശി പോളി പളളിപ്പാട്ടിൻ്റെ എൻ്റെ മുഖപുസ്തക ചിന്തകൾ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം നടത്തി.മാള പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ വെർച്ച്വൽ ഉദ്ഘാടനം നിർവ്വഹിച്ചു.വി.ആർ സുനിൽകുമാർ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര താരം ജയരാജ് വാര്യർ പുസ്തക പ്രകാശനം നിർവ്വഹിച്ചു.മാളജീസസ് ട്രെയിനിംങ്ങ് കോളേജ് ഡയറക്ടർ ഫാ.ബിനോയ് കോഴിപ്പാട്ട് പുസ്തകം ഏറ്റുവാങ്ങി.ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി.സെക്രട്ടറി സി.എസ്.ശ്രീനിവാസൻ മുഖ്യാതിഥിയായി പങ്കെടുത്തു.ഫാ.ജോൺ ഷിബു സി.എം.ഐ.ആശംസ പ്രസംഗം നടത്തി. കവി പോളിപളളിപ്പാട്ട് മറുപടി പ്രസംഗം നടത്തി.സണ്ണി ജോസഫ് സ്വാഗതവും ജനറൽ കൺവീനർ വിനോദ് വിതയത്തിൽ നന്ദിയും പറഞ്ഞു.