മ പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം ലംഘിച്ച ഇടതു സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് സ്റ്റേറ്റ് NPS എപ്ലോയീസ് കളക്ടീവ് ‘ജില്ല സെക്രട്ടറി മുസ്തഫ കിഴക്കേതിൽ ‘ പാലാരിവട്ടം പാലം പോലെയാണ് ഉദ്യോഗസ്ഥ സമൂഹത്തെ ഇടതു സർക്കാർ വാർത്തെടുക്കുന്നതെന്നും മുസ്തഫ കിഴക്കേതിൽ ‘ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപെട്ട് SNPSECK കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുസ്തഫ കിഴക്കേതിൽ ‘ UDF സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷനെതിരെ തെരിവ് യുദ്ധം നടത്തിയവരാണ് ഇടതു മുന്നണിയും ഇടതു സർക്കാരും ‘ പങ്കാളിത്ത പെൻഷൻ പിൻവലിക്കാനെന്ന പേരിൽ അധികാരത്തിലെത്തി കമ്മീഷനെ വെച്ചങ്കിലും വാഗ്ദാനം നടപ്പിലാക്കിയില്ല. കമ്മീഷനെ വെച്ചതും ലക്ഷങ്ങൾ വെച്ചതും ജീവനക്കാരുടെ കണ്ണിൽ പൊടിയിടലായിരുന്നു’ സിവിൽ സർവ്വീസ് മേഖലയെ അവഗണിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും മുസ്തഫ കിഴക്കേതിൽ പറഞ്ഞു, ധർണ്ണക്ക് മുന്നോടിയായി SNPSECK പ്രവർത്തകർ കലട്രേറ്റിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡണ്ട് രതീഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ലത R,സന്തോഷ്, ഫിറോസ്, ഉദയകുമാർ, ഗോപപ്രസാദ്, ബിനീഷ് എന്നിവർ സംസാരിച്ചു