ഷൊര്‍ണൂരില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്തില്‍ അനുവദിച്ചത് 1 കോടി 13 ലക്ഷം രൂപ ധനസഹായം
ഷൊര്‍ണൂരില്‍ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ സാന്ത്വനസ്പര്‍ശം രണ്ടാംദിന പരാതി പരിഹാര അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന ധനസഹായമായി അനുവദിച്ചത് 1,13,55,500 രൂപ. സി എം ഡി ആര് എഫ് മുഖേന ലഭിച്ച 585 അപേക്ഷകള്‍ക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകളിലേക്കായി 539 പരാതികള്‍ ലഭിക്കുകയും 34 എണ്ണം തീര് പ്പാക്കുകയും ചെയ്തു. 505 എണ്ണം തുടര്‍നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറി. സിവില്‍ സപ്ലൈസ് മുഖാന്തിരം 169 പരാതികളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 17 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും 152 എണ്ണം തുടര്‍നടപടികള്‍ക്കായി മാറ്റിവെയ്ക്കുകയും ചെയ്തു.സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് കിട്ടിയ 25 പരാതികളില്‍ 16 എണ്ണം തീര്‍പ്പാക്കുകയും ഒന്‍പതെണ്ണം തുടര്‍നടപടികള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്തു. കൃഷിവകുപ്പുമായി ബന്ധപ്പെട്ട് 14 പരാതികളാണ് ലഭിച്ചത് ഇതില്‍ ഒരെണ്ണം തീര്‍പ്പാക്കുകയും 13 എണ്ണം വകുപ്പിന് തുടര്‍നടപടികള്‍ക്കായി കൈമാറുകയും ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 70 പരാതികളാണ് ലഭിച്ചത്. റവന്യൂ വകുപ്പും മറ്റു വകുപ്പുകളും ഉള്‍പ്പെടെ 261 പരാതികളും ലഭിച്ചിട്ടുണ്ട്.