ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് ചോക്കാട് ചാലുവരമ്പ് സ്വദേശി ഷറഫുദ്ദീന്(39)ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിശാഖപ്പട്ടണത്തിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂിയത്. ആന്ധ്രയിലെ നക്സല്‍ ബാധിത മേഖലയില്‍ നിന്നാണ് ഇയാള്‍ വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയിരുന്നത്.