പാലക്കാട്: കര്‍ഷകരില്‍ നിന്ന് നെല്ലിന്റെ കയറ്റുകൂലി ഈടാക്കരുതെന്ന് വിവിധ കര്‍ഷകസംഘടനാ പ്രതിനിധികള്‍ സിവില്‍ സപ്ലൈസ് ഫുഡ് സെക്രട്ടറിയുമായി നടത്തിയ ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ വ്യക്തമാക്കി. അരിമില്ലുകാരമായി സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഉണ്ടാക്കിയ കരാര്‍ പ്രകാരം നെല്ലിന്റെ കയറ്റു കൂലി നല്‍കേണ്ടത് അരിമില്ലുകാരാണ്. ജില്ലയില്‍ പല സ്ഥലത്തും പല നിരക്കിലുള്ള കൂലി ഈടാക്കിയതിനെതുടര്ന്ന് വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ കര്‍ഷകര്‍കര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുവാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഈ വരുന്ന സീസണ് മുതല്‍ ചുമട്ടുതൊഴിലാളികള്‍ കര്‍ഷകരില്‍ നിന്ന് ഒരു കാരണവശാലും കയറ്റുകൂലി ഈടാക്കരുതെന്ന് വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വിവിധ കര്‍ഷകസംഘടനാ പ്രതിനിധികളായ മുതലംതോട് മണി, കെ വേണു, കെ ശിവാനന്ദന്, വി ശിവദാസ്, വി എസ് സജീഷ്, തോമസ് ജോണ്‍, ബി. ശശികുമാര്‍ എന്നിവര്‍ ഓണ്‍ലൈന്‍ ഹിയറിംങ്ങില്‍ പങ്കെടുത്തു.