Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാടന്‍ കുതിപ്പിന് വേഗമേറും നാല് കളിക്കളങ്ങള്‍ തുറക്കും

Palakkad News by Palakkad News
5 years ago
in PALAKKAD
0
പാലക്കാടന്‍ കുതിപ്പിന് വേഗമേറും നാല് കളിക്കളങ്ങള്‍  തുറക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാടന്‍ കുതിപ്പിന് വേഗമേറും
നാല് കളിക്കളങ്ങള്‍ ഇന്ന് തുറക്കും (08-02-2021, തിങ്കള്‍)

പാലക്കാട്: ജില്ലയിലെ കായികമേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന നാല് സ്റ്റേഡിയങ്ങള്‍ ഇന്ന് തുറന്നുകൊടുക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച  തൃത്താല, പറളി, ചിറ്റൂര്‍ സ്റ്റേഡിയങ്ങളും കയികവകുപ്പിന്റെ ഫണ്ടില്‍ നിര്‍മ്മിച്ച കോട്ടായി സ്‌റ്റേഡിയവുമാണ് നാടിന് സമര്‍പ്പിക്കുക. നാല് സ്റ്റേഡിയങ്ങളുടെയും ഉദ്ഘാടനം കായിക മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനിലൂടെ നടത്തും.

കിഫ്ബി അംഗീകാരത്തോടെ 8.87 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ മൈതാനവും മറ്റു സജ്ജീകരണങ്ങളും തൃത്താല ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. 6 ലെയ്ന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ് കോര്‍ട്ടുകള്‍ എന്നിവയും രാത്രികാല മത്സരങ്ങള്‍ക്കും പരിശീലനത്തിനും ഫ്ളെഡ് ലൈറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ചുറ്റും ഇരുമ്പ് വേലിയും നിര്‍മ്മിച്ചു.
പറളി ഹയര്‍സെക്കന്ററി സ്‌കൂളിന്റെ 1.75 ഏക്കര്‍ സ്ഥലത്ത് 7 കോടി രൂപ ചെലവിലാണ് സ്‌പോട്‌സ് കോംപ്ലക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. കായികവകുപ്പിന്റെ എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സജ്ജമാക്കിയ സ്റ്റേഡിയത്തില്‍ സ്പ്രിംഗ്ലര്‍ സംവിധാനത്തോടും സ്വാഭാവിക പുല്‍ത്തകിടിയോടും കൂടിയ സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്,  സ്വിമ്മിങ്ങ് പൂള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. രാത്രികാല മത്സരങ്ങള്‍ക്ക് സഹായകമാകുന്നതിന്  ഫ്ളെഡ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 6 ലെയ്ന്‍ 200 മീറ്റര്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്കിന്‍രെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കായിക രംഗത്ത് പാലക്കാടിന്റെ കരുത്തായ പറളി സ്‌കൂളിലെ പുതിയ സൗകര്യങ്ങള്‍ വലിയ കുതിപ്പിന് വഴിയൊരുക്കും. പ്രാദേശികാടിസ്ഥാനത്തില്‍ ഏറ്റവുമധികം കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌കൂളാണ് പറളി.  താരങ്ങള്‍ക്ക് പരിശീലനത്തിന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് മാത്രമായിരുന്നു ആശ്രയം.  പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് താരങ്ങള്‍ക്ക് വലിയ ആശ്വാസവും സഹായവുമാകും.
ഫുട്ബോള്‍ ഗ്രൗണ്ട്, 200 മീറ്റര്‍ 6 ലെയിന്‍ സിന്തറ്റിക്ക് ട്രാക്ക്, സിന്തറ്റിക്ക് പ്രതലത്തില്‍ സജ്ജമാക്കിയ ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍,ബാറ്റ്മിന്റണ്‍ കോര്‍ട്ടുകള്‍ 3 നിലകളുള്ള ഗ്യാലറി ബില്‍ഡിങ്ങ് എന്നിവയാണ് കോട്ടായി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ നിന്ന് 7 കോടി രൂപ മുടക്കിയാണ് മനോഹരമായ കായിക കോംപ്ലക്‌സ് തയ്യാറാക്കിയത്.
ചിറ്റൂര്‍ കോളേജില്‍ 5.54 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌പോട്‌സ് കോംപ്ലക്‌സിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി സ്വിമ്മിങ്ങ്പൂളാണ് സജ്ജമായത്. ഫുട്‌ബോള്‍ മൈതാനവും അനുബന്ധ സൗകര്യങ്ങളും വൈകാതെ പൂര്‍ത്തിയാക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കായികരംഗത്ത് വലിയ കുതിപ്പ് നടത്തുന്ന ജില്ലയാണ് പാലക്കാട്. സ്‌കൂള്‍ കായികമേളകളില്‍ ഇന്ന് പാലക്കാടിന്റെ ആധിപത്യമാണ്. പുതിയ സ്റ്റേഡിയങ്ങള്‍ പാലക്കാടന്‍ കുതിപ്പിന് ഊര്‍ജം പകരും.
പുതിയ സ്‌റ്റേഡിയങ്ങള്‍ ഉള്‍പ്പടെ അഞ്ച് സ്റ്റേഡിയങ്ങളാണ് ജില്ലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മിച്ചത്. സെപ്റ്റംബറില്‍ കണ്ണമ്പ്രയില്‍ സ്റ്റേഡിയം ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. 100ദിന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം.  സംസ്ഥാനത്താകെ 11 സ്‌റ്റേഡിയങ്ങളാണ് വിവിധ ജിലലകളിലായി കായികവകുപ്പ് പുതുതായി തുറന്നുകൊടുത്തത്. 6 സ്‌റ്റേഡിയങ്ങള്‍ കൂടി ഈ മാസം ഉദ്ഘാടന സജ്ജമാകും.

Previous Post

പൂളക്കാട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയിൽ കഴുത്തറുത്ത് കൊന്നു

Next Post

ഐശ്വര്യ യാത്ര പട്ടാമ്പിയിൽ

Palakkad News

Palakkad News

Next Post
ഐശ്വര്യ യാത്ര പട്ടാമ്പിയിൽ

ഐശ്വര്യ യാത്ര പട്ടാമ്പിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News