അന്താരാഷ്ട്ര കാൻസർ ദിനത്തോടനുബന്ധിച്ച് നജാത്ത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വെബിനാർ സംഘടിപ്പിച്ചു
മണ്ണാർക്കാട്: ഫെബ്രുവരി 4 അന്താരാഷ്ട്ര ക്യാൻസർ ദിനത്തോടനുബന്ധിച്ച് മണ്ണാർക്കാട് നജാത്ത് ആർട്ട് & സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് വെബിനാർ സംഘടിപ്പിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അസ് ലം.കെ വെബിനാർ ഉദ്ഘാടനം ചെയ്തു. പാലക്കാട് സഹജീവനം ഹെൽത്ത് കെയറിലെ അപ്ലൈഡ് ജെറോൻ്റോളജിസ്റ്റ് മനോജ്.എ ക്ലാസ്സിന് നേതൃത്വം നൽകി.കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.നാസർ അധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറിമാരായ ഹാർഷീന പർവീനും ഗോകുൽ കൃഷ്ണ.കെ.പിയും യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.