നെന്മാറയിലെ തൃശ്ശൂർ ഫാഷൻ ജൂവലറിയിൽനിന്ന് സ്വർണമാലയുമായി കടന്ന യുവാവിന്റെ സി.സി.ടി.വി. ദൃശ്യം
നെന്മാറ: ആഭരണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിൽ കയറിയ യുവാവ് സ്വർണമാലയുമായി കടന്നു. ഒരുമണിക്കൂറിനകം പ്രതിയെ പോലീസ് പിടികൂടി.
പാലക്കാട് നെന്മാറയിലെ തൃശ്ശൂർ ഫാഷൻ ജൂവലറിയിൽ വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം. ജൂവലറിയിൽ തിരക്കില്ലാത്ത സമയത്താണ് യുവാവ് എത്തിയത്. മൂന്നുപവന്റെ മാല ആവശ്യപ്പെട്ടതനുസരിച്ച് ഒരേതൂക്കമുള്ള നാല് മാലകൾ കാണിച്ചുകൊടുത്തു. ഇതിലൊരെണ്ണം കഴുത്തിലിട്ട് മാലയുടെ അളവറിയാൻ കണ്ണാടി നോക്കാനെന്നഭാവത്തിൽ എണീറ്റെന്നും തുടർന്ന് പുറത്തേക്ക് ഓടിപ്പോയെന്നും കടയുടമ മോഹൻരാജ് പറഞ്ഞു. പിന്നാലെ ഓടിയെങ്കിലും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പ്രതി രക്ഷപ്പെട്ടു. ഒരുമണിക്കൂറിനകം പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് വടകര ഇരിങ്ങം ചെട്ടിയര വീട്ടിൽ ജിതിൻരാജിനെയാണ് (33) തൃശ്ശൂർ മണ്ണുത്തിയിൽവെച്ച് നെന്മാറ പോലീസ് പിടികൂടിയത്.