ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കും
കേരള കോൺഗ്രസ് (പി ജെ ജോസഫ്) “
ഫെബ്രുവരി 8ന് പാലക്കാട് കോട്ട മൈതാനിയിൽ എത്തിച്ചേരുന്ന ഐശ്വര്യ കേരളയാത്ര വിജയിപ്പിക്കുവാൻ പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്ത പ്രവർത്തകർക്കു നേരെ കേസെടുത്ത നടപടി സിപിഎമ്മിന്റെ ഭീരുത്വത്തിന്റെ തെളിവാണെന്ന്
കേരള കോൺഗ്രസ് പാർട്ടി പാലക്കാട് ജില്ലാ പ്രസിഡൻറ് ജോബി ജോൺ അഭിപ്രായപ്പെട്ടു പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് പ്രജീഷ് പ്ലാക്കൽലിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി ഭാരവാഹികളായ കെ.ശിവരാജേഷ് , പി കെ മാധവ വാര്യർ,എം പി ചാക്കോ, ടി എം മാത്യു, സജീഷ് എം, രാജൻവർഗീസ്, ജയൻ സി തോമസ്, സിബി എന്നിവർ പങ്കെടുത്തു സംസാരിച്ചു.