പാലക്കാട്:വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കായികം, സംസ്കാരം എന്നീ മേഖലകള്‍ക്ക് ഉയര്‍ന്ന പരിഗണന നല്കി യുവജനക്ഷമ പരിപാടികള്‍ ആവിഷ്കരിക്കരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായിജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷ പരിപാടികൾനടത്തി.എയ്സ് കോളേജ്, ആറ്റംസ് കോളേജ്പാലക്കാട് ഡിസൈൻ സെന്റർ, മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ, പല്ലശ്ശന ഹയർസെക്കൻഡറി സ്കൂൾ, സൈൻ ലാബ് ടെക്നോളജി, ശ്രീപതി എൻജിനീയറിങ് കോളേജ്, ഒലവക്കോട് ഇ ടിഎസ് ട്യൂഷൻ സെന്റർ, പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിലെ പൊതുജനങ്ങൾ, പാലക്കാട് ബിസ്മി ഓട്ടോ സ്റ്റാൻഡിനു സമീപത്തെ ഓട്ടോ ഡ്രൈവർമാർ, അന്തേവാസികൾ, പാലക്കാട് കോട്ട മൈതാനത്തിന് സമീപത്തെ പൊതുജനങ്ങൾ തുടങ്ങി ആയിരത്തോളം പേർക്കാണ് ജെസിഐ പാലക്കാടിന്റെ നേതൃത്വത്തിൽ ജെസിഐ ദേശീയോത്ഗ്രഥന ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഇതുകൂടാതെ ഓൺലൈനായി നൂറോളം വിദ്യാർഥികൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിദ്യാർഥികളിലും യുവജനങ്ങളിലുംസത്യസന്ധത ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി ജെസിഐ പാലക്കാട്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലുമായി അഞ്ചോളം ഹോണസ്റ്റി ഷോപ്പുകൾ ആണ് ഒരുക്കിയത്.ഇത്തരം കടകളിൽ സാധനങ്ങളും വിലവിവരപ്പട്ടികയും മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതാണ് പ്രത്യേകത. ആവശ്യമുള്ള സാധനങ്ങൾ എടുക്കുകയും അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വില അവിടെ സ്ഥാപിച്ചിരിക്കുന്ന പണപ്പെട്ടിയിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. പ്രോജക്ട് ഡയറക്ടർ വൈഷ്ണവ്, ജെസിഐ പാലക്കാട് പ്രസിഡന്റ് അജയ് ശേഖർ, സെക്രട്ടറി സറീന ഹനീഫ കെ, വൈസ് പ്രസിഡന്റ്മാരായ സമീറ. കെ, ജോയ് തലച്ചിറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയുംജെസിഐ അംഗങ്ങളായ പ്രവീൺ സേതുമാധവൻ, ഗിരീഷ്, അർച്ചന, ആദർശ് , നിയാസ്, സജ, രാഖി, റെനീഷ, അഖിൽ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു .