പാലക്കാട് പിരായിരിയിൽ കോൺഗ്രസ് മുൻ പഞ്ചായത്തംഗം ടി രാധാകൃഷ്ണൻ, പിരായിരി മണ്ഡലം വൈസ് പ്രസിഡന്റ് എ ജയകൃഷ്ണൻ, ലീഗ് പ്രവർത്തകരായ ഷെഫീക്ക്, മുനീർ ഉൾപ്പെടെ മുപ്പതോളം പേർ കോൺഗ്രസ് – മുസ്ലിംലീഗ് വിട്ട് സിപിഐ എമ്മിൽ എത്തി. സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ ഇവരെ ഹാരമണിയിച്ച് സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. കൊടുന്തിരപ്പുള്ളി ജങ്ഷനിൽ നടന്ന പൊതുയോഗത്തിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ ടി കെ നൗഷാദ്, വി സുരേഷ്, വി സരള, പ്രേമദാസ്, എം ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം സഫ്ദർ ഷെരീഫ്, ബ്ലോക്ക് പഞ്ചായത്തംഗം നസീർ, പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.