കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച വിദ്യാഭ്യാസനയം –-2020 തള്ളിക്കളയണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെഎസ്ടിഎ)ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രതിലോമകരവും നവലിബറൽ അജണ്ടകൾ ഉൾക്കൊള്ളുന്നതുമായ നയം പൂർണമായും എതിർക്കണം. പഠനഭാരം കുറയ്ക്കാനെന്ന പേരിൽ മതേതരത്വം, സാമൂഹിക മുന്നേറ്റങ്ങൾ, ഫെഡറലിസം തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കുന്നു. കുത്തകകളുമായി ചേർന്ന് പിപിപി(പ്രൈവറ്റ് പബ്ലിക് പാർട്ടിസിപ്പേഷൻ) സമ്പ്രദായത്തിലൂടെ പൊതുവിദ്യാഭ്യാസമേഖലയെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെവിടെയും വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ ആവശ്യപ്പെടുന്നില്ല. ജനാധിപത്യം, മതേതരം, സോഷ്യലിസം എന്നീ പദങ്ങളെ പൂർണമായും ഒഴിവാക്കി. അധ്യാപകരെ വാടകയ്ക്ക് എടുക്കാനാണ് നയരേഖയിൽ പറയുന്നത്.