രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന. ഈ മാസം ആദ്യത്തെ രണ്ടാഴ്ച 3043 പേർക്കാണ് രോഗം ബാധിച്ചതെങ്കിൽ 15 മുതൽ 28 വരെ 3172 പേർ കോവിഡ് ബാധിതരായി. രോഗമുക്തരുടെ കണക്ക് ഇതിന് വിപരീതമാണ്. ആദ്യത്തെ 14 ദിവസം 3167 പേർ കോവിഡ് മുക്തരായെങ്കിൽ പിന്നീടുള്ള 14 ദിവസം 2518 പേർക്ക് മാത്രമാണ് രോഗമുക്തി.ഈ മാസം ഇതുവരെ 6474 പേരാണ് കോവിഡ് ബാധിതരായത്. രോഗമുക്തി നേടിയത് 6506 പേർ. രോഗബാധിതരിൽ 3246 പേരുടെ ഉറവിടം വ്യക്തമല്ല. 3016 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. നിലവിൽ 4046 പേർ ചികിത്സയിലുണ്ട്. വീടിനുള്ളിൽ മാനദണ്ഡം പാലിക്കാത്തതിനാൽ കുടുംബാംഗങ്ങൾക്കിടയിലുള്ള രോഗബാധ വർധിച്ചു.