കല്ലടിക്കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കോങ്ങാട് നിയോജകമണ്ഡലം സ്വാഗത സംഗം രൂപീകരിച്ചു. രൂപീകരണ യോഗം വി.കെ ശ്രീ കണ്ഠൻ എം പി. ഉദ്ഘാടനം ചെയ്തു. യു ഡി എഫ് കോങ്ങാട് നിയൊജകമണ്ഡലം ചെയർമാൻ ആന്റണി മതിപ്പുറം അധ്യക്ഷത വഹിച്ചു. കെ പി സി സി സെകട്ടറി മാരായ സി ചന്ദ്രൻ, പി.വി.രാജേഷ്, ബാലഗോപാൽ, മുഹമ്മദ് ചെറുട്ടി, യൂസഫ് പാലയ്ക്കൽ,സി എൻ ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.