കെ.എസ്.ഇ.ബി.യുടെ ആഭിമുഖ്യത്തില്‍ 98.1 കോടിയുടെ പ്രവര്‍ത്തനങ്ങള്‍
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ കെ.എസ്.ഇ.ബി.യുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നത് 98.1 കോടിയുടെ പ്രവര്‍ത്തനങ്ങള്‍. മലമ്പുഴയില്‍ പുതിയ സബ് സ്റ്റേഷന്‍, ആലത്തൂരിലും നെന്മാറയിലും ഒലവക്കോടും പുതിയ ലൈനുകളുടെ നിര്‍മാണം, വോള്‍ട്ടേജ് ഉയര്‍ത്തല്‍, സബ്സ്റ്റേഷനുകളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ നടന്നു. ഒലവക്കോട്, കല്‍പ്പാത്തി, പുത്തൂര്‍ നഗരസഭാ പ്രദേശങ്ങളിലും സമീപ ഗ്രാമപഞ്ചായത്തുകളിലും നിലനിന്നിരുന്ന വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസത്തിനും ശാശ്വത പരിഹാരമായി മലമ്പുഴയില്‍ അഞ്ച് കോടി ചെലവില്‍ ഒലവക്കോട് -കല്‍പാത്തി 33 കെ.വി സബ്സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 32 കോടി ചെലവില്‍ ആലത്തൂരില്‍ 20 കി.മീറ്ററില്‍ 110 കെ.വി നെന്മാറ വടക്കഞ്ചേരി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍, നെന്മാറയില്‍ 17 കി.മീറ്ററില്‍ 110 കെ.വി കൊല്ലങ്കോട് നെന്മാറ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ എന്നിവയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. 2.45 കോടി ചെലവില്‍ 8.5 കി.മീ 33 കെ.വി ഒലവക്കോട് മലമ്പുഴ ഓവര്‍ ഹെഡ്ലൈന്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. പാലക്കാട് ജില്ലയ്ക്ക് മുഴുവനായി അഡീഷണല്‍ ലോഡ് നല്‍കുന്നതിന് മലമ്പുഴ നിയോജകമണ്ഡലത്തില്‍ പാലക്കാട് 220 കെ.വി സബ്സ്റ്റേഷനില്‍ പുതുതായി 10 കോടിയുടെ 220/110 കെ.വി 160 എം.വി.എ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. സിസ്റ്റം കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായാണ് പ്രവൃത്തി ചെയ്തിരിക്കുന്നത്.










