മികച്ച ഹരിത ഓഫീസായി ജില്ല ജയിൽ തെരഞ്ഞെടുത്തു
മലമ്പുഴ: സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ പാലക്കാട് ജില്ലയിലെ ഗ്രേഡിങ്ങിൽ 100 പോയിന്റുനേടി മലമ്പുഴയിലെ പാലക്കാട് ജില്ലാ ജയിൽ ഏറ്റവും മികച്ച ഹരിത ഓഫീസായി തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ പഞ്ചായത്തിൽ വച്ച് നടന്ന പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയിൽ നിന്നും സൂപ്രണ്ട് കെ.അനിൽകുമാർസർട്ടിഫിക്കറ്റ് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കളക്ടർ മൃൺ മയി ജോഷി മുഖ്യാതിഥിയായിരുന്നു. ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, കുടുംബശ്രീ കോർഡിനേറ്റർമാർ , ജില്ലാ പ്ലാനിങ് ഓഫീസർ എന്നിവർ സംസാരിച്ചു.