2017 -19 വര്‍ഷത്തെ എ.എന്‍.എം കോഴ്സിന്റെ കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ വാര്‍ഷിക പരീക്ഷയ്ക്ക് പെരിങ്ങോട്ടുകുറിശ്ശി ഗവ. ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററിലെ അനുശ്രീ സുധാകരന് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് ലഭിച്ചു. പട്ടാമ്പി കൊടലൂര്‍ പാണ്ടന്‍ കുളങ്ങര പടിഞ്ഞാറേതില്‍ സുധാകരന്- സതീബേബി ദമ്പതികളുടെ മകളാണ് അനുശ്രീ. നിലവില്‍ സാമൂഹിക സുരക്ഷാ മിഷന്റെ ഒറ്റപ്പാലം നഗരസഭയിലെ വയോമിത്രം പദ്ധതിയില്‍ ജെപിഎച്ച്എനാണ് അനുശ്രീ.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്