മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റായി യൂസുഫ് പാലക്കലിനെ തെരഞ്ഞെടുത്തു
കോങ്ങാട്:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോങ്ങാട് നിയോജക മണ്ഡലം കമ്മറ്റിപ്രസിഡന്റായി യൂസുഫ് പാലക്കലിനെ തെരഞ്ഞെടുത്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞ ശേഷം വീണ്ടും സുപ്രധാനമായ സ്ഥാനത്തേക്ക് മടങ്ങിയെത്തുകയാണ് യൂസുഫ് പാലക്കൽ.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങി എം.എസ്.എഫ് ശാഖ പഞ്ചായത്ത് നിയോജകമണ്ഡലം ജില്ലാ പ്രസിഡണ്ട്, ജന: സെക്രട്ടറി,സംസ്ഥാന സെക്രട്ടറി,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി, മുസ്ലിം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി,നിയോജകമണ്ഡലം ജ:സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഇന്ന് കരിമ്പയിൽ ചേർന്നനിയോജകമണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഏകകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം, ജില്ലാ ഭാരവാഹികളായ പി.എ. തങ്ങൾ, അഡ്വ.ടി.എ.സിദ്ദീക്ക്, കല്ലടിബക്കർ ,കെ.പി.മൊയ്തു, എം.എസ്.നാസർ തുടങ്ങിയ നേതാക്കൾ യോഗത്തിൽപങ്കെടുത്തു.