ഗണിത പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഇനി ഓരോ വീടും ഗണിതമയം.
കല്ലടിക്കോട്:ഗണിത പഠനം എളുപ്പമാക്കാൻ പുതുവഴികള്‍ തേടുകയാണ് കരിമ്പ ഗവ. യു.പി സ്‌കൂള്‍. കണക്കിനെ കുട്ടികള്‍ ഭയക്കുന്ന രീതി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. സമഗ്ര ശിക്ഷാ കേരളയുടെ സഹകരണത്തോടെ അധ്യാപകരും രക്ഷിതാക്കളും സംയുക്തമായാണ്ഓരോ വീട്ടിലും ഗണിത ലാബ് പരിപാടികള്‍ നടത്തുന്നത്.ഗണിതം ലളിതമാക്കുന്നതിനുംകുട്ടികളെ കണക്കിലേക്കടുപ്പിക്കുന്നതിനുമായി ‘വീട്ടിലൊരു ഗണിത ലാബ്’ സജ്ജീകരണത്തിനായുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനംനടത്തി.ഗണിത പഠനം കൂടുതൽ രസകരമാക്കുക, കുട്ടികൾക്ക് ഗണിതത്തോടുള്ള അഭിരുചി വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ രക്ഷിതാക്കളുടെ സഹായം ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ പരിപാടി വാർഡ് മെംബർ പി.കെ. അബ്ദുള്ളക്കുട്ടി നിർവ്വഹിച്ചു.പിടിഎ പ്രസിഡന്റ് എ.എസ്.ജാഫറലി അധ്യക്ഷനായി. യോഗത്തിൽഷാജിമോൾ ടീച്ചർ പദ്ധതി വിശദീകരണം നടത്തി.മുംതാസ് ടീച്ചർ, പി.വി. അബ്ദുറഹിമാൻ മാസ്റ്റർ രമ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.










