നാഷണൽ പേട്രിയോട്ടിക്ക് ഫോറം ജില്ലാ കമ്മിറ്റിയുടെ ആദി മുഖ്യത്തിൽ ” ദേശരക്ഷാദിന “മായി ആചരിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ജീവചരിത്രം ഭാവി തലമുറയ്ക്ക് ഉതകുന്ന രീതിയിൽ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കോട്ട മൈതാനം രക്തസാക്ഷി മണ്ഡപത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ നാഷണൽ പേട്രിയോട്ടിക്ക് ഫോറം ജില്ലാ പ്രസിഡണ്ട് എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. പുഷ്പാർച്ചന നടത്തി. ജന: സെക്രട്ടറി പി.രാജേന്ദ്രൻ നായർ.കെ.രാജേഷ്, എം.വി. പ്രിയ, മോഹൻകാട്ടശ്ശേരി, കെ.വി.സുരേന്ദ്രൻ പ്രസംഗിച്ചു.









