കല്ലടിക്കോട്പോലീസ്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്
കല്ലടിക്കോട്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് സ്റ്റേഷനിലെ ഒമ്പത് പോലീസ്ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത്.സ്റ്റേഷൻ ഹരിതചട്ടവും കോവിഡ് പ്രോട്ടോക്കോളും പാലിച്ചു പ്രവർത്തിക്കുന്നതിനാൽ സമ്പർക്ക സാധ്യത വളരെ കുറവാണ്. അതേസമയംസ്ഥല പരിമിതി മൂലം സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും അനുഭവിക്കുന്നഅസൗകര്യങ്ങൾ ചെറുതല്ല.ഇത് രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുണ്ടാക്കുന്നു.നിലവിൽ ആറുപേർ കോവിഡ് നെഗറ്റീവായവരും ഇവിടെയുണ്ട്. കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ സൂക്ഷിക്കാനോ ദൈനംദിന പ്രവർത്തനങ്ങൾക്കോ ഇവിടെസൗകര്യമില്ല. നിന്നുതിരിയാനുള്ള ഇടമില്ലാതെ ഒരു പുരാതന കെട്ടിടത്തിൽ വീർപ്പുമുട്ടുകയാണ് കല്ലടിക്കോട് പോലീസ് സ്റ്റേഷൻ.