Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡി.ബാലമുരളി പാലക്കാടിന്റെ പടിയിറങ്ങുന്നത് സംതൃപ്തിയോടെ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഡി.ബാലമുരളി പാലക്കാടിന്റെ പടിയിറങ്ങുന്നത് സംതൃപ്തിയോടെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പാലക്കാടിന്റെ പടിയിറങ്ങുന്നത് സംതൃപ്തിയോടെ

പാലക്കാട് ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മടങ്ങുന്നതെന്ന് മുന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം ജനങ്ങളുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ മികച്ച അനുഭവമായിരുന്നു. 2018ലെയും 2019ലെയും പ്രളയ കാലഘട്ടങ്ങള്‍, കോവിഡ് മഹാമാരി, ലോക്സഭ, ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ എന്നീ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വിവിധ പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുപ്പിനും , സിറ്റി ഗ്യാസ് പൂര്‍ത്തീകരണത്തിന് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞതും സംതൃപ്തിയോടെ നോക്കി കാണുന്നു. കൊച്ചി- സേലം പൈപ്പ്‌ലൈന്‍ ആറു മാസത്തിനിടയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

ജില്ലയില്‍ മികച്ചരീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞത് ആരോഗ്യപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ്. കൂട്ടായ്മയോടെ പ്രവര്‍ത്തിച്ച, സഹകരിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും മുന്‍ ജില്ലാ കലക്ടര്‍ നന്ദി പറഞ്ഞു. പൈപ്പ് ലൈന്‍ വഴി വീടുകളില്‍ പാചകവാതകം എത്തിക്കുന്ന സിറ്റിഗ്യാസ് പദ്ധതി പ്രവര്‍ത്തനങ്ങള്‍, തുകലൂര്‍-മാടക്കത്തറ പവര്‍ ഗ്രിഡിനുള്ള നടപടികള്‍ ,നെല്ലിയാമ്പതി മേഖലയിലെ 125 പട്ടികവര്‍ഗ കുടുംബങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന വനഭൂമിയുടെ കൈമാറ്റം, ഉദയംപേരൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ് വഴി സേലത്തേക്ക് എത്തിക്കുന്ന കൊച്ചി-സേലം പൈപ്പ്‌ലൈന്‍ നടപടി , പാലക്കാട് ഐ.ഐ.ടി ക്യാംപസിനായി 504 ഏക്കര്‍ ഭൂമി ഏറ്റെടുപ്പ്, 44.20 കോടി ചെലവില്‍ പട്ടികജാതി വകുപ്പിന് കീഴിലുള്ള ഗവ. മെഡിക്കല്‍ കോളേജ് മെയിന്‍ബ്ലോക്ക് കെട്ടിടനിര്‍മാണം എന്നിവ മുന്‍ ജില്ലാകലക്ടര്‍ ഡി.ബാലമുരളിയുടെ നേതൃത്വത്തിലാണ് നടന്നത്.

തുടര്‍ന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ അദേഹത്തിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഔദ്യോഗിക അനുഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു. എ ഡി എം ആര്‍. പി. സുരേഷ്, സബ്കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എച്ച് എസ് ഗീത, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മുന്‍ ജില്ലാകലക്ടര്‍ ഡി. ബാലമുരളിക്ക് ആശംസകള്‍ നേര്‍ന്നു. കലക്ടറേറ്റ് ജീവനക്കാരും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പുതുതായി ചുമതലയേറ്റ ജില്ലാ കലക്ടര്‍ക്കും ലേബര്‍ കമ്മീഷണറായി നിയമിതനായ മുന്‍ ജില്ലാ കലക്ടര്‍ക്കും സ്നേഹോപകാരവും സ്വീകരണ പൂക്കളും നല്‍കി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

യുവജന അദാലത്ത് നടത്തി.

Next Post

ജനുവരി 26 ന് കർഷകരുടെ സമാന്തര പരേഡ്

Palakkad News

Palakkad News

Next Post
ജനുവരി 26 ന് കർഷകരുടെ സമാന്തര പരേഡ്

ജനുവരി 26 ന് കർഷകരുടെ സമാന്തര പരേഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News