മഹാകുംഭാഭിഷേകം 21 മുതല്‍ 27 വരെ
കല്‍പ്പാത്തി: കുന്നുംപുറം വട്ടമല ശ്രീമുരുകന് ക്ഷേത്രത്തില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന മഹാകുഭാഭിഷേകം ചടങ്ങുകള്‍ മാത്രമായി ആഘോഷിക്കും.
21 ന് വ്യാഴാഴ്ച രാവിലെ 5.30 മുതല്‍ 6.30 വരെ ഗണപതിഹോമവും, 7 മണിവരെ മുഹൂര്‍ത്ത കാല്‍നാട്ടല്‍ പാലിക പൂജ, നവദാന്യം, കാപ്പുകെട്ടലും,25 ന് തിങ്കളാഴ്ച രാവിലെ 5.30 ന് ഗണപതിഹോമം, വൈകീട്ട് 4 മുതല്‍ 6 മണിവരെ അഷ്ടപതി, 6.30 ന് ദീപാരധന, 26 ന് ചൊവ്വാഴ്ച രാവിലെ 5.30 ന് മഹാഗണപതിഹോമം, 10.30 ന് ദീപാരാധന, വൈകീട്ട് 4 ന് ശയനാദിവാസം, യാഗശാലപൂജകള്, 27 ന് ബുധനാഴ്ച്ച രാവിലെ 5.30 ന് മഹാഗണപതിഹോമം, 9.30 ന് മഹാകുംഭാഭിഷേകം, 28 ന് വ്യാഴാഴ്ച രാവിലെ 5.30 ന് മഹാഗണപതിഹോമം, 8.30 ന് ഭജന , 9 ന് കാവടി വരവ് തുടങ്ങി വിവിധ ചടങ്ങുകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ കെ വി വേണുഗോപാല്‍ കുന്നുംപുറം, പ്രസിഡന്റ് വി നടേശന്, ജനറല്‍ സെക്രട്ടറിമാരായ കെ ഷണ്മുഖന്, സി കെ ജയപ്രകാശ്, ട്രഷറര്‍ ആര് ശരവണകുമാര്‍ എന്നിവര്‍ അറിയിച്ചു.