പാലക്കാട് കരിമ്പുഴയിൽ കോൺഗ്രസ്, ലീഗ് ബന്ധം ഉപേക്ഷിച്ച് 53 കുടുംബം സിപിഐ എമ്മിനൊപ്പം
വിവിധ രാഷ്ട്രീയ പാർടികൾ വിട്ടുവന്നവർക്ക് കോട്ടപ്പുറം സെന്ററിൽ നൽകിയ സ്വീകരണം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കരിമ്പുഴ : വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം എത്തിയവർക്ക് സ്വീകരണം നൽകി. കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഐ തുടങ്ങിയ പാർടികളിൽനിന്നായി 53 പേരും അവരുടെ കുടുംബങ്ങളുമാണ് സിപിഐ എമ്മിലേക്കെത്തിയത്.
കോട്ടപ്പുറം സെന്ററിൽ നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം മോഹനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ ഹരിദാസൻ, ജില്ലാ കമ്മിറ്റി അംഗം കെ പ്രേംകുമാർ, ഏരിയ കമ്മിറ്റി അംഗം പി സജീവ്കുമാർ എന്നിവർ സംസാരിച്ചു. കരിമ്പുഴ ലോക്കൽ സെക്രട്ടറി കെ സുബ്രഹ്മണ്യൻ സ്വാഗതവും എം രാമചന്ദ്രൻ നന്ദിയും പറഞ്ഞു.