Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഗ്രാമവികസനം ശക്തിപ്പെടുത്തുക

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ഗ്രാമവികസനം ശക്തിപ്പെടുത്തുക
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗ്രാമവികസനം ശക്തിപ്പെടുത്തുക

സുജിത്ത്പുലാപ്പറ്റ

പശ്ചിമഘട്ട മലനിരകളോട് ചേർന്ന്പഴമയുടെയും പാരമ്പര്യത്തിൻ്റെയും ഓർമ്മകൾ തുടിക്കുന്ന കല്ലടിക്കോട് എന്ന മലയോര മേഖലകൃഷിക്കും താമസത്തിനും അനുയോജ്യമായ സ്ഥലമാണ്.കൃഷി ഉപജീവനമാക്കിയവരാണ് ഇവിടുത്തെ ഭൂരിപക്ഷം ജനതയും. കല്ലടിക്കോടൻ മലയുടെ പാർശ്വങ്ങളിലുംജനജീവിതങ്ങൾ കൂടുതലായി ഉണ്ട്.സുന്ദരമായ ഈ നാട്ടിൻപുറം സൗഹാർദ പെരുമയിലുംമഴ ബിന്ദുക്കളാലും സമൃദ്ധമാണ്.വേനൽക്കാലത്ത് ശാന്തതയോടെയുംമഴക്കാലത്ത് ഉഗ്രരൂപിണിയായും ഒഴുകുന്ന തുപ്പനാട് പുഴ.കനാലും തോടുംമറ്റുധാരാളം ജല സമൃദ്ധിയുമുള്ളഈ മലയോരനാട്ടിൽ  കുടിവെള്ള ക്ഷാമം ഇന്നും രൂക്ഷമാണ്.മുൻ പഞ്ചായത്ത് ഭരണാധികാരികൾ കുടിവെള്ള ക്ഷാമത്തിന് പല വിധ പരിഹാരമാർഗ്ഗങ്ങൾ കണ്ടിരുന്നെങ്കിലുംഅതൊന്നും ശാശ്വതമായില്ല. ഇപ്പോഴും ജലക്ഷാമമുള്ള പ്രദേശങ്ങൾ  ഉണ്ട്. അതുപോലെ തന്നെ ജനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് വന്യജീവികളുടെ ശല്യം. കാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യരുടെ ജീവന് ഭീഷണിയാവുകയും കര്‍ഷകന്റെ അധ്വാനത്തെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുകയും ചെയ്യുന്നത് ഒരു മാനുഷിക പ്രശ്നമായി ഉയര്‍ന്നു വരുമ്പോള്‍ തന്നെ, മറുഭാഗത്ത് ഭാഗത്ത്   കാടിന്റെ ആവാസ വ്യവസ്ഥിതിയിലേക്ക്മനുഷ്യര്‍ അതിക്രമിച്ചു കയറുന്നു എന്നാരോപിച്ച്കുടിയിറക്കിന്റെ താക്കീതുകളും ഈ പ്രദേശത്തിന്റെ സങ്കീർണ്ണതകളായി നിൽക്കുന്നു. പാരിസ്ഥിതിക വാദം ഉയരുമ്പോഴും കൃഷിയും മനുഷ്യരുടെ ജീവനും സുരക്ഷയും ചർച്ചയാകുന്നില്ല.പല കൃഷിയിടങ്ങളിലേക്കും ഇറങ്ങാതിരിക്കാൻ വൈദ്യുതീകരണം ചെയ്യാറുണ്ടെങ്കിലും അതും ഒരു പരിധിയിൽ കൂടുതൽ വിജയകരമല്ല.കർഷക സംരക്ഷണത്തിന്ഈ നാട്ടിൽ നൂതന ആശയങ്ങൾ ഉരുത്തിരിയണം, നടപ്പിലാക്കണം. പിന്നെ ദേശീയ പാതയോരങ്ങളുടെ നവീകരണം നടക്കുന്നുണ്ടെങ്കിലും,അഴുക്ക് ചാൽ നിർമാണം,നടപ്പാത എന്നിവ പരിഗണിച്ചിട്ടില്ല.പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കുടുംബങ്ങൾക്കും കുട്ടികൾക്കുംസമയം ചെലവഴിക്കാൻ പഞ്ചായത്ത് പരിധിയിൽ എവിടെയും പാർക്കുകൾ ഇല്ല.പഞ്ചായത്തിലൂടെ കിലോമീറ്റർ ദൈർഘ്യത്തിൽ കടന്നു പോകുന്നകാഞ്ഞിരപ്പുഴ കനാലിന്റെ ഇരുവശവുംപ്രഭാതസായാഹ്ന സവാരിക്കാർക്ക്  ഉപകാരപ്രദമാകും വിധം ക്രമീകരിക്കണം.ഈ മലയോര ഗ്രാമം ചെറുപട്ടണമായി വികസിക്കുമ്പോഴും സ്ഥാപനങ്ങളിലുംപാതയോരത്തും വാഹന പാർക്കിങ്ങ് സൗകര്യം ഇല്ല.വയോജന സംരക്ഷണത്തിനും സഹായത്തിനും പ്രത്യേക സംവിധാനമില്ല.തെരുവ് വിളക്കുകൾ പൂർണ്ണമായി പ്രകാശിച്ചാൽ ഈ നാട് പ്രഭ വീശിതിളങ്ങും.എല്ലാ രംഗത്തും മാറ്റങ്ങൾകൈവന്ന കല്ലടിക്കോട് എവിടെയും അത്യാധുനിക സൗകര്യത്തോടെയുള്ള ഒരു ആതുരാലയം ഇല്ല എന്നത് കൈവന്ന പുരോഗതിക്ക് കരിനിഴലായി നിൽക്കുന്നു.പുതിയ സാരഥികൾക്ക് മുമ്പാകെ ഇത്തരം നിരവധി വിഷയങ്ങൾ ഉന്നയിക്കാനുണ്ട്.സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും, ഗ്രാമവികസനം ശക്തിപ്പെടുത്തിക്കൊണ്ടും, പുതിയ ഒരു നാട് കെട്ടിപ്പടുക്കാനുള്ള പരിശ്രമം ഉണ്ടാകട്ടെ.എല്ലാറ്റിലുമുപരി നാട്രാഷ്ട്രീയ സൗഹൃദമാകണം.വികസനത്തിൽ ജനങ്ങളെ പങ്കാളിയാക്കണം

Previous Post

ഭക്തി സാന്ദ്രമായി പത്താമുദയം’

Next Post

ഏകോപന സമതി (ന സുറുദ്ദീൻ ) പാലക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്

Palakkad News

Palakkad News

Next Post
ഏകോപന സമതി (ന സുറുദ്ദീൻ ) പാലക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്

ഏകോപന സമതി (ന സുറുദ്ദീൻ ) പാലക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News