ആനക്കര: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അവസാനകാല ബജറ്റ് പ്രഹസനമാെണന്ന് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം. ബജറ്റ് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നിനാണ് പ്രാബല്യമാവുക. എന്നാല്‍ ഭരണസമിതിയുടെ കാലാവധി ഏപ്രില്‍ 30ന് അവസാനിക്കും. മേയ് മാസത്തോടെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ആ നിലക്ക് ഈ സര്‍ക്കാറിൻെറ ബജറ്റ് ഒരുപക്ഷേ തള്ളാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. മറ്റു മണ്ഡലങ്ങളില്‍ നിന്നുള്ള പോലെ തൃത്താലക്കും വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എല്ലാം പദ്ധതികളും നൂറ് രൂപ ടോക്കണ്‍ നല്കി മാറ്റുകയായിരുന്നു. അതില്‍ പരുതൂര്‍ പാലത്തറ ഗെയ്റ്റ് റോഡിന് അഞ്ച് കോടി അനുവദിക്കുകയും ഒരു കോടിയുടെ പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തതായി എം.എല്‍.എ അറിയിച്ചു. പാലിയേറ്റിവ് കെയർ ദിനാചരണം തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റിവ് കെയർ ദിനാചരണം നാട്ടുകൽ പി.എച്ച്.സിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി.പി. സുബൈർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ലീ മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.