ഗാന്ധി പ്രതിമക്ക് മുകളിൽ ബി.ജെ.പിയുടെ കൊടി കെട്ടിയയാൾ പിടിയിൽ; മാനസിക രോഗിയെന്ന് പൊലീസ്
തിങ്കളാഴ്ചയാണ് ഗാന്ധി പ്രതിമയില്‍ ഇയാള്‍ ബിജെപിയുടെ കൊടി കെട്ടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസ് ഇപ്പോള്‍ നല്കുന്ന വിശദീകരണം. കൊടി കെട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലാണെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ കൊടി കെട്ടിയതില്‍ ബിജെപിയ്ക്ക് പങ്കില്ലെന്നാണ് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിന്റെ പ്രതികരണം. പതാക പുതപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസാണ്. പൊലീസില്‍ പരാതി നല്‍കുമെന്നും ഇ കൃഷ്ണദാസ് പറഞ്ഞു.