പാലക്കാട്ഡൽഹി സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമിതി പാലക്കാട് അഞ്ചുവിളക്കിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 22 ദിവസം പിന്നിട്ടു. ചൊവ്വാഴ്ച കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ സെക്രട്ടറി പി മണികണ്ഠൻ അധ്യക്ഷനായി. സംയുക്ത സമരസമിതി ജില്ലാ കൺവീനർ എ എസ് ശിവദാസ്, ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എ ഭാസ്കരൻ എന്നിവർ സംസാരിച്ചു