പാലക്കാട് മുൻസിപ്പൽ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പി. കൊടി കെട്ടിയത്
മഹാത്മാഗാന്ധിയോടുള്ള അവഗണയും ഗാന്ധി നിന്ദയുമാണെന്ന് കേരളാ പ്രദേശ്
ഗാന്ധിദർശൻ വേദി ജില്ലാ കോർ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ഇത്തരം
പ്രവർത്തി ഇന്ത്യാ ചരിത്രത്തിനും, ഭരണഘടനക്കും വൻ ഭീഷണിയാണ് ഉയർത്തുന്നത്
എന്ന് യോഗം വിലയിരുത്തി.ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ
ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യ ക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി
പി.മോഹനകുമാരൻ, എ ശിവരാമകൃഷ്ണൻ, എം.വി.ആർ.മേനോൻ, എ.ഗോപിനാഥൻ,
ടി.എൻ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.