പാലക്കാട് : മുസ്ലീം ലീഗ് -വെൽഫെയർ പാർട്ടി ബന്ധം കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയെന്നും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മുസ്ലീം ലീഗിനെ തിരുത്തുവാൻ കഴിയാത്ത വിധം കോണ്‍ഗ്രസ് ദുർബലമായെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് വൈസ് ചെയർമാൻ മുൻ എംഎൽഎ അഡ്വ.ആന്റണിരാജു പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.