Tuesday, May 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ജോലി ഒഴിവുകൾ

Palakkad News by Palakkad News
4 years ago
in CAREER
0
ജോലി ഒഴിവുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ ഒഴിവ്
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ് ട്യൂട്ടര്‍മാരുടെയും യു.പി വിഭാഗത്തില്‍ മൂന്ന് ട്യൂട്ടര്‍മാരുടെയും ഒഴിവുകളിലേക്കാണ് നിയമനം. ജനുവരി 12 ന് രാവിലെ 10 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഹൈസ്‌കൂള്‍ വിഭാഗത്തിന് 4000 രൂപയും യു.പി വിഭാഗത്തിന് 3000 രൂപയുമാണ് പരമാവധി ഹോണറേറിയം. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630129.

ലക്ചറര്‍ നിയമനം
ഷൊര്‍ണ്ണൂര്‍ ഐ.പി.ടി ആന്റ് ജി.പി.ടി.സി. യില്‍ പ്രിന്റിംഗ് ടെക്നോളജി ലക്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ടെക് യോഗ്യത ഉള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 15 ന് രാവിലെ 10 ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എഴുത്ത് പരീക്ഷക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പ്രിന്‍സിപ്പാള്‍ നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന പ്രീ – എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 20,000 രൂപ പ്രതിഫലം.  ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി ഉന്നത  വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിന്‍സിപ്പാള്‍/ സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/ സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം .  അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്,സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ജനുവരി 20ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം- നന്ദാവനം റോഡ്, വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം- 695 033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ : 0471- 2737246.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലമ്പുഴ ഗവ. ഐ.ടി.ഐ.യില്‍ ടര്‍ണര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗീഷ്) എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ടര്‍ണര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ, ഡിഗ്രിയോയാണ് യോഗ്യത. സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗീഷ്) ട്രേഡിന് എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ (ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്) ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 11 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815161.

Previous Post

കോവിഡ് വാക്സിനേഷന്‍; മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നു

Next Post

ആനക്കരയിൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ: ജനം ആശങ്കയിൽ

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

ആനക്കരയിൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ: ജനം ആശങ്കയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News