ഒറ്റപ്പാലം : എ ഐ ടി യു സി യുടെ ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഒ.കെ.സൈതലവി ഉദ്ഘാടനം ചെയ്യുന്നു.
എ ഐ ടി യു സി യുടെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒറ്റപ്പാലത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഒ കെ സൈതലവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ഗോപാലൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് നാരായണൻകുട്ടി അധ്യക്ഷൻ ആയിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി ആർ.അഭിലാഷ്, കെ ജി ഒ എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.വിജയകുമാർ, കിസ്സാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി എം ദേവദാസ്, ബി കെ എം യു മണ്ഡലം പ്രസിഡന്റ് പി കാസ്സിം, ഗോപാലപിള്ള, ഒ.പി ലത്തീഫ്, പൗലോസ് സംബന്ധിച്ചു