Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ജില്ലയിലെ വിവിധ ജാേലി ഒഴിവുകൾ

Palakkad News by Palakkad News
6 years ago
in CAREER
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംഗീത കോളേജില്‍ ഒഴിവ്
ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ ഒന്നാംവര്‍ഷ എം.എ മ്യൂസിക് കോഴ്സിന് ഇ ടി ബി, മുസ്ലീം, എസ് ടി ഒരൊഴിവും എസ് സി  വിഭാഗത്തില്‍ രണ്ടൊഴിവുമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എ പി മുഖാന്തിരം ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ കോളേജ് നോഡല്‍ ഓഫീസറെ ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9496472832.

ഗസ്റ്റ് ലക്ചറര്‍ നിയമനം
സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍, ഡി സി എഫ് എ/ ടാലി ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ലക്ചറര്‍ നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒന്നാംക്ലാസ് ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍, അല്ലെങ്കില്‍ ഒന്നാംക്ലാസ് എം.സി.എ ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ നല്‍കുന്ന ഫസ്റ്റ്ക്ലാസ് പി.ജി.ഡി.സി.എ ബിരുദവും അധ്യാപന പരിചയവും ഉള്ളവരെയും പരിഗണിക്കും. ഡിസിഎഫ്എ/ ടാലി ലക്ചറര്‍ നിയമനത്തിന് ഒന്നാംക്ലാസ് എംകോം/ ബികോം ബിരുദവും ഡിസിഎഫ്എ/ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവരും പ്രസ്തുത കോഴ്സില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും ഉള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 11ന് രാവിലെ 10ന് പാലക്കാട് എല്‍.ബി.എസ് സെന്ററില്‍ എത്തണമെന്ന്  എല്‍.ബി.എസ് സെന്റര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു. ഫോണ്‍: 0491 2527425.    

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലമ്പുഴ വനിതാ ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഫാഷന്‍ ഡിസൈന്‍ ടെക്നോളജി, എംപ്ലോയബിലിറ്റി സ്‌കില്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡ് എന്നിവയിലേയ്ക്കാണ് നിയമനം. യോഗ്യരായവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും രണ്ട് പകര്‍പ്പുകളും സഹിതം ജനുവരി 12ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815181. തസ്തിക, യോഗ്യത എന്നിവ ക്രമത്തില്‍

ഫാഷന്‍ ഡിസൈന്‍ ടെക്നോളജി: ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗ്/ ഫാഷന്‍ ഡിസൈനിംഗ് ടെക്നോളജിയിലുള്ള നാല് വര്‍ഷത്തെ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ബിരുദവും രണ്ടുവര്‍ഷം പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ബോര്‍ഡ്/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗ്/ ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയിലുള്ള ത്രിവത്സര ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.ടി.സി/ എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫാഷന്‍ ഡിസൈനിങ് ടെക്നോളജിയില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

എംപ്ലോയബലിറ്റി സ്‌കില്‍: എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍വെല്‍ഫെയര്‍, എക്കണോമിക്സ് ഇവയിലേതെങ്കിലും വിഷയങ്ങളില്‍ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രി /ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ട്രെയിനിംങും ഇംഗ്ലീഷ് അല്ലെങ്കില്‍ കമ്മ്യൂണിക്കേഷന്‍ സ്‌കില്ലില്‍ പ്രാവീണ്യവും പ്ലസ്ടുതല കമ്പ്യൂട്ടര്‍ പരിജ്ഞാനവും.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡ്: എ.ഐ.സി.ടി.സി/ യുജിസി അംഗീകൃത എഞ്ചിനീയറിങ് കോളേജ് അല്ലെങ്കില്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എഞ്ചിനീയറിങ്/ ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ടോണിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് ബി.വോക്/ ബിരുദം. അല്ലെങ്കില്‍ എ.ഐ.സി.ടി.സി/ യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ഐ.ടി/ ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ എ.ഐ.സി.ടി.സി/ യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ഐ.ടി അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.ടി എ ലെവല്‍. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ ത്രിവര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.


ഐ.ടി.ഐ യില്‍ ഒഴിവ്

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള മലമ്പുഴ വനിതാ ഐ.ടി.ഐയില്‍ ഏഴു സീറ്റില്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പുകള്‍ സഹിതം ജനുവരി 12ന് വൈകീട്ട് നാലിനകം ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-0491 2815181

റാങ്ക് പട്ടിക റദ്ദായി
പാലക്കാട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2(ആയുര്‍വേദ)(കാറ്റഗറി നമ്പര്‍ 112/2019) തസ്തികക്കായി  2017 ജനുവരി 12 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും നിയമന ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രസ്തുത റാങ്ക് പട്ടിക 2020 ജൂണ്‍ 26 മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ പ്ലസ് ടു പാസായവര്‍ക്ക് ആറു മാസത്തെ ഡി.സി.എ കോഴ്സിലേക്കും ഡിഗ്രി പാസായവര്‍ക്ക് ഒരു വര്‍ഷ പി.ജി.ഡി.സി.എ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0491 2504599, 9847412359


ഗവേഷണ ധനസഹായം

അക്ഷയ ഊര്‍ജ്ജസ്രോതസ്സുകളുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങളിലോ തെരഞ്ഞെടുക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ ഗവേഷണം നടത്തുന്നതിന് അനെര്‍ട്ട്  ധനസഹായം നല്‍കുന്നു.  ധനസഹായം ലഭിക്കുന്നതിന് അര്‍ഹതയുള്ള സ്ഥാപനമേധാവികള്‍ നിര്‍ദിഷ്ട മാതൃകയിലുളള അപേക്ഷകള്‍ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിന് മുമ്പ് അനെര്‍ട്ടില്‍ സമര്‍പ്പിക്കണം . വിശദവിവരങ്ങള്‍ www.anert.gov.in ലും  സംശയങ്ങള്‍ക്ക് info@anert.in ലും ബന്ധപ്പെടുക. ഫോണ്‍ 1800-425-1803, 0471 2338077

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പാലക്കാട് ജില്ലക്കാര്‍ക്കാണ് അവസരം. ഒരൊഴിവാണുള്ളത്. യോഗ്യത എം.എസ.്ഡബ്ല്യുവും ബി.എഡ് ബിരുദവും അല്ലെങ്കില്‍ ബിരുദവും ഒ.ആര്‍.സിയ്ക്ക് സമാനമായ പരിപാടികളില്‍ മൂന്ന് വര്‍ഷത്തെ നേതൃപരമായ പരിചയവും. ശമ്പളം 21,850. അര്‍ഹരായവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 20നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട് 678001 വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകര്‍ക്ക് ജനുവരി 1ന് 18 വയസ് പൂര്‍ത്തിയായിരിക്കുകയും 40 വയസ് കവിയാനും പാടില്ല. ഫോണ്‍: 0491 2531098, 8281899468.    

ആത്മയില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ഒഴിവ്
ആത്മ (അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് എജന്‍സി) യില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. ഫീല്‍ഡ് തല നിര്‍വഹണ ചുമതലയുള്ള തസ്തികയിലേക്ക് കൃഷി /മൃഗസംരക്ഷണം/ ഡയറി സയന്‍സ്/ ഫിഷറീസ്/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ള 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി, അനുബന്ധ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.  പ്രതിമാസ വേതനം 28955 രൂപ. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം ജനുവരി 25ന് രാവിലെ 11ന് പാലക്കാട് ചന്ദ്രനഗറിലെ സ്റ്റേറ്റ് സീഡ് ഫാം കോമ്പൗണ്ടിലെ ആത്മ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍- 0491 2571205.

Previous Post

എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

Next Post

കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി : മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

Palakkad News

Palakkad News

Next Post
കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി :  മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

കൊപ്പം - വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി : മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News