പാലക്കാട് : വൈദ്യുതി മന്ത്രി എ.കെ. ബാലന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു