പാലക്കാട്:പാലക്കാട് ജില്ലാ എ.കെ.ഡബ്ല്യു.ആർ.എഫ് ൻ്റെ നേതൃത്വത്തിൽ (ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ) നെല്ലിയാമ്പതിയിലേക്ക് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. നെല്ലിയാമ്പതിയിലെ സർക്കാറിൻ്റെ ഓറഞ്ച് തോട്ടം ആദ്യം സന്ദർശിച്ചു. നെല്ലിയാമ്പതി വ്യൂ പോയൻറ്,പോത്തുണ്ടി ഡാം എന്നിവിടങ്ങൾ സന്ദർശിച്ചു.
പോത്തുങ്ങി ഡാമിൽ എ.കെ.ഡബ്ല്യു.ആർ.എഫിൻ്റെ ക്ഷണം സ്വീകരിച്ച് ബഹു.ശ്രീ.കെ.ബാബു എം.എൽ.എ പോത്തുണ്ടി ഡാമിൽ എ.കെ.ഡബ്യു.ആർ.എഫിൻ്റെ പരിപാടിയിൽ പങ്കെടുത്തു.സംസ്ഥാന വൈസ് പ്രസിഡൻ്റ് വാസുണ്ണി പാട്ടാഴി, ജില്ലാ രക്ഷാധിക്കാരി കെ.കാദർ മൊയ്തീൻ,രമേശ് എ.വി,ഉമ്മർ.പി.കെ, സുലൈമാൻ.കെ എന്നിവർ സംസാരിച്ചു.