……………………………
ഡൽഹി കർഷക സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകത – വി.കെ ശ്രീ കണ്ഠൻ എം.പി.
………………………………………………………………
ഡൽഹി കർഷക സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനിശ്ചിത
കാല സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസം സത്യാഗ്രഹം പാലക്കാട് ലോക സഭാംഗം
വി.കെ. ശ്രീകണ്ഠൻ നിർവ്വഹിച്ചു. “കർഷകർ മൂലമാണ് ഇന്ത്യ ലോക രാജ്യങ്ങളുടെ
ഇടയിൽ തല ഉയർത്തി നില്ക്കാൻ ഇടവന്നത്. കർഷകരെ തകർക്കുന്ന
നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭം രാജ്യത്തിന്റെ താല്പര്യങ്ങൾ
ഉയർത്തിപ്പിടിക്കുന്ന പ്രക്ഷോഭമാണ്. അത് വിജയിക്കേണ്ടത് അത്യാവശ്യമാണ് .”
അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഐക്യദാർഢ്യ സമിതി
കൺവീനർ വി.പി. നിജാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കിസാൻ കോൺഗ്രസ്സ്
സംസ്ഥാന സെക്രട്ടറി ശിവരാജൻ , എസ്.ടി.റ്റി.യു നേതാവ് ഒ.എച് . ഖലീൽ,
എസ്.സി/ എസ്.ടി. കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എ.രാധാകൃഷ്ണൻ
വിത്തനശ്ശേരി, എസ്.സി/ എസ്.ടി സംരക്ഷണ മുന്നണി ജന. സെക്രട്ടറി കെ.
മായാണ്ടി, ജനറൽ കൺവീനർ ആറുമുഖൻ പത്തിച്ചിറ, ചെയർമാൻ അബ്ദുൽ അസീസ്, സോമൻ
കാട്ടുശേരി, സുഗന്ധി. എൻ, ശ്രുതി.അർ, വേലായുധൻ കൊട്ടെക്കാട്, സൈത്
പറക്കുന്നം, രാജീവ് കെ.ആർ, ജയപ്രകാശ്. ജെ, സ്വാമിനാഥൻ, പ്രോഗ്രാം
കോഡിനേറ്റർ റെയ്മൻ്റ് ആൻ്റണി തുടങ്ങിയവർ സംസാരിച്ചു. മാരിയപ്പൻ നീലിപ്പാറ
സ്വാഗതവും ഹംസ ചെമ്മാനം നന്ദിയും പറഞ്ഞു.