ലീഗ് വിട്ടുവന്നവരെയും നഗരസഭാ കൗൺസിലർമാരെയും സ്വീകരിച്ചു
ചെർപ്പുളശേരി
മുസ്ലിംലീഗിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ച് ലീഗ് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്നവർക്കും ചെർപ്പുളശേരി നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർക്കും ചെർപ്പുളശേരി 26ാം മൈൽ കുന്നുംപുറത്ത് സ്വീകരണം നൽകി. യോഗം പി കെ ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി രാമചന്ദ്രൻ അധ്യക്ഷനായി. ലീഗ് വിട്ട് സിപിഐ എമ്മിൽ ചേർന്നവരെ പി കെ ശശി എംഎൽഎ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. മുസ്ലിംലീഗ് ചെർപ്പുളശേരി മുനിസിപ്പൽ ട്രഷറർ നസിമുദീൻ പാറയിൽ, യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് റസാഖ് (വാപ്പുട്ടി) വടക്കേക്കര, മുസ്തഫ പുലാത്തറക്കൽ, മുസ്തഫ കണക്കൻതൊടി എന്നിവരും കുടുംബാംഗങ്ങളുമാണ് സിപിഐ എമ്മിനൊപ്പം ചേർന്നത്. ചടങ്ങിൽ കേരള ബാങ്ക് മാനേജ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി തെരഞ്ഞെടുക്കപ്പെട്ട പി എ ഉമ്മറിനെ ഉപഹാരം നൽകി ആദരിച്ചു. നഗരസഭ കൗൺസിലർമാർക്കും ഉപഹാരം നൽകി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഉമ്മർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ നന്ദകുമാർ, കെ ബാലകൃഷ്ണൻ, ഒ സുലൈഖ, സിപിഐ എം ലോക്കൽ സെക്രട്ടറി സി ജയകൃഷ്ണൻ, നഗരസഭ വൈസ് ചെയർപേഴ്സൺ സഫ്നപാറക്കൽ, നഗരസഭ കൗൺസിലർമാർ, നാസിമുദീൻ പാറയിൽ എന്നിവർ സംസാരിച്ചു. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം സാദിഖ്ഹുസൈൻ (കുഞ്ഞാണി) സ്വാഗതവും ജബാർ നന്ദിയും പറഞ്ഞു.