കര്‍ഷക സമരം 13–-ാം ദിവസത്തിലേക്ക്
ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി അഞ്ചു വിളക്കിൽ നടക്കുന്ന സത്യാഗ്രഹ സമരം സി പി ഐ പാലക്കാട് ജില്ലാ അസി.സെക്രട്ടറി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യു
പാലക്കാട്
കർഷകദ്രോഹ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജില്ലയിൽ നടക്കുന്ന സമരം 13–-ാം ദിവസത്തിലേക്ക്. അഞ്ചുവിളക്ക് പരിസരത്ത് നടക്കുന്ന സമരം ശനിയാഴ്ച സിപിഐ ജില്ലാ അസി. സെക്രട്ടറി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി പ്രീത അധ്യക്ഷയായി.
സംയുക്ത സമരസമിതി ചെയർമാൻ ജോസ് മാത്യൂസ്, കൺവീനർ എ എസ് ശിവദാസ്, മണികണ്ഠൻ (കിസാൻ സഭ), കർഷക സംഘം നേതാക്കളായ ഇ എൻ രവീന്ദ്രൻ, എസ് അബ്ദുൾ റഹിമാൻ, എസ് സഹദേവൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സി സുരേഷ്ബാബു സ്വാഗതവും വി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.