ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ലൊക്കേഷൻ സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ചിത്രത്തിൽ മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും സിനിമയുടെ മറ്റു അണിയറ പ്രവർത്തകരും ഉണ്ട്. ചുമന്ന ഷർട്ടും വെള്ള മുണ്ടുമാണ് മോഹൻലാൽ ധരിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പാലക്കാട് പുരോഗമിയ്ക്കുകയാണ്.