പാലക്കാട് • ‘‘അനീഷേട്ടൻ നിറഞ്ഞുനിൽക്കുന്ന ഈ വീടാണ് ഇനിയും എന്റെ വീട്. ചെറുപ്പംമുതൽ കണ്ടുംമിണ്ടിയുംപറഞ്ഞും സ്നേഹിച്ചുംവളർന്ന എനിക്ക് ഇനി ഇവിടെ നിന്നു മടക്കമില്ല… ഞാൻ എന്നും അനീഷിന്റെ ഭാര്യയാണ്. ഏട്ടനെ കൊന്നവർക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഇനി ലക്ഷ്യം. ഒപ്പം ബിബിഎ പഠനം പൂർത്തിയാക്കണം. ജോലി ചെയ്ത് വരുമാനം ഉണ്ടാക്കണം. .അതിന് സർക്കാരിന് അപേക്ഷ കൊടുക്കും.’– കുടുംബത്തിന്റെ ഭുരാഭിമാനത്തിന്റെ പേരിൽ ഭർത്താവ് അനീഷ് കൊല്ലപ്പെട്ടതിന്റെ ദുഃഖംനിറഞ്ഞ അന്തരീക്ഷത്തിലും ഭാര്യ ഹരിത ഉറച്ചശബ്ദത്തോടെ പറഞ്ഞു