കെ.ജി.എൻ.എ.പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.
പാലക്കാട്: ദേശീയ നേഴ്സിങ്ങ് ആൻ്റ് മിഡ് വൈഫ റി കമ്മീഷൻ ബിൽ പിൻവലിക്കുക, സംസ്ഥാന നേഴ്സിങ്ങ് കൗൺസിലുകൾ പിൻവലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നേഴ്സസ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.
ജില്ല ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ എത്തിയതിനു ശേഷം നടത്തിയ ധർണ്ണ ടീ.കെ.അച്ചുതൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ്കെ.സുധ അദ്ധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജയശീ, ജില്ല സെക്രട്ടറി സുരേഷ് ‘ എന്നിവർ പ്രസംഗിച്ചു.