കർഷകനൊപ്പം ജനകീയ സദസ്സ്
മണ്ണാർക്കാട്: ഡൽഹിയിൽ നടക്കുന്ന കർഷകരക്ഷ സമര പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖാപിച്ചുകൊണ്ട് വോയ്സ് ഓഫ് മണ്ണാർക്കാടിൻെറ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഹുസൈൻ കളത്തിൽ അധ്യക്ഷത വഹിച്ചു. കെ.പി.എസ്. പയ്യനടം, ശ്രീചിത്രൻ, ഡോ. കെ.എ. കമ്മാപ്പ, ടി.ആർ. സെബാസ്റ്റ്യൻ, സയീദ്, ഫായിദ ബഷീർ, രാധാകൃഷ്ണൻ മണ്ണാർക്കാട്, മനോജ് വീട്ടിക്കാട്, സുധാകരൻ മണ്ണാർക്കാട്, അജോ വട്ടക്കുന്നേൽ, സുരേഷ് കൈതച്ചിറ, വ്യാസൻ, സദക്കത്തുല്ല പടലത്ത്, ഷഫീഖ് റഹ്മാൻ, സമീർ വേളക്കാടൻ, ഹംസ കുറുവണ്ണ, ഗഫൂർ പൊതുവത്ത്, രമേഷ് പൂർണിമ, സഹീർ ഓസോൺ, കെ.വി.എ. റഹിമാൻ, ശ്രീവത്സൻ, ഫസൽ, എം.കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.