പാലക്കാട്: ദുരഭിമാനക്കൊലയില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. പാലക്കാട് തേങ്കുറുശി ഇലമന്ദത്ത് ആറുമുഖന്റെ മകന് അനീഷ് (അപ്പു – 27)ആണ് കൊല്ലപ്പെട്ടത്.
കേസില്‍ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
മകള്‍ ഹരിതയെ അനീഷ് വിവാഹം ചെയ്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പ്രഭുകുമാര്‍ മൊഴി നല്കി. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ സെപ്തംബര്‍ 27നാണ് അനീഷും ഹരിതയും(19) വിവാഹിതരായത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിള്ള സമുദായത്തില്‍പ്പെട്ടയാളാണ് ഹരിത. കൊല്ലന് സമുദായംഗമാണ് അനീഷ്. ജാതീയവും സാമ്ബത്തികവുമായ വലിയ അന്തരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കുകയും തുടര്‍ന്നുണ്ടായ വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.