കേരള പര്യടനം : മുഖ്യമന്ത്രി പിണറായി നാളെ ജില്ലയിൽ
പാലക്കാട്
നവകേരളത്തിന്റെ വികസനത്തുടർച്ചയ്ക്ക് ജനഹിതംതേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം 28ന് പാലക്കാട് ജില്ലയിലെത്തും. സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായം രൂപീകരിക്കാനും അത് നവകേരള സൃഷ്ടിക്ക് പ്രയോജനപ്പെടുത്താനുമാണ് മുഖ്യമന്ത്രി കേരള പര്യടനം നടത്തുന്നത്.
തിങ്കളാഴ്ച വൈകിട്ട് നാലിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ടോപ് ഇൻ ടൗൺ ഹാളിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മന്ത്രിമാർ, എൽഡിഎഫ് നേതാക്കൾ, വിവിധ പ്രൊഫഷണലുകൾ, സാമൂഹ്യ –- സാംസ്കാരികമേഖലകളിലുള്ളവർ എന്നിവരും പങ്കെടുക്കും.