കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം തുടരുന്നു. പാലക്കാട് അഞ്ചുവിളക്കിന്സമീപം ആറ് ദിവസമായി സമരം തുടരുകയാണ്.
ശനിയാഴ്ച രാവിലെ സിപിഐ എം ജില്ലാകമ്മിറ്റിയംഗം പി എ ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. കിസാൻ ജനത എൽജെഡി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ ഭാസ്കരൻ അധ്യക്ഷനായി. കെ സി ജയപാലൻ(എഐടിയുസി), വിജയകുമാരൻ(കെജിഒഎഫ്), മുകുന്ദനുണ്ണി(കെജിഒഎഫ്), ഫാ. സക്കറിയ(കർഷകസംഘം), ഇ എൻ രവീന്ദ്രൻ (കർഷകസംഘം), എം കെ സുരേന്ദ്രൻ(കർഷകസംഘം) ഒ കെ സെയ്തലവി(എഐവൈഎഫ്), പി ആർ പരമേശ്വരൻ(ബിഎസ്എൻഎൽ ഇയു), ജഗദീഷ്കുമാർ (മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂണിയൻ), കെ സുരേഷ് ബാബു(മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂണിയൻ) എന്നിവർ സംസാരിച്ചു. അഭിലാഷ്(കിസാൻസഭ)സ്വാഗതം പറഞ്ഞു.
ഞായറാഴ്ച ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ബിനുമോൾ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച സിപിഐ ജില്ലാസെക്രട്ടറി കെ പി സുരേഷ്രാജ് ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ(കിസാൻസഭ)അധ്യക്ഷനായി. എസ് അബ്ദുൾ റഹ്മാൻ(കർഷകസംഘം), പി പ്രീത(കർഷകസംഘം), ശിവദാസ്(ഡിവൈഎഫ്ഐ), ടി സിദ്ധാർഥൻ(ബികെഎംയു), വി രാധാകൃഷ്ണൻ(കർഷകസംഘം), വിജയരാഘവൻ(പുരോഗമന കലാസാഹിത്യസംഘം), ഉണ്ണിക്കൃഷ്ണൻ(വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ), സി സുരേഷ്ബാബു(കർഷകസംഘം)എന്നിവർ സംസാരിച്ചു. സംയുക്ത കർഷക സമിതി ജില്ലാ ചെയർമാൻ ജോസ് മാത്യൂസ് സ്വാഗതം പറഞ്ഞു.