അടൽ ബിഹാരി വാജ്പയിയുടെ ജന്മദിനം ഭാരതീയ ജനതാ പാർട്ടി സദ്ഭാവന ദിനമായി
ആചരിച്ചു. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ രാജ്യത്തെ 9 കോടി കർഷർകാർക്ക് പിഎം കിസാൻ
നിധി കൈമാറിക്കൊണ്ട് പ്രധാന മന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗം
സംപ്രേഷണം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. സ്മിതേഷ് അധ്യക്ഷത വഹിച്ച
യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ :E കൃഷ്ണദാസ് ഉൽഘടനം ചെയ്തു. ദേശീയ
സമിതി അംഗം N. ശിവരാജൻ അനുസ്മരണ പ്രഭാഷണം നടത്തി മണ്ഡലം ജനറൽ സെക്രട്ടറി
ശശികുമാർ. എം സ്വാഗതവും, കെ. ലക്ഷ്മണൻ നന്ദിയും രേഖപ്പെടുത്തി. ജില്ലാ
ഭാരവാഹികൾ ആയി പി. സാബു, ശാന്താദേവി, ഭാസി തിരഞ്ഞെടുക്കപ്പെട്ട
ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.