പ്രതിരോധ പാർക്ക് മന്ദിരം
ഒറ്റപ്പാലം ലെക്കിടി കിൻഫ്ര വ്യവസായ പാർക്ക് മാർച്ചിനുമുമ്പ് നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി അതിവേഗം നിർമാണം പൂർത്തിയാക്കിയാണ് ഉദ്ഘാടനം നടത്തുക. 7500 ചതുരശ്ര അടിയിൽ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, രണ്ട് ലക്ഷം ചതുരശ്ര അടിയിൽ കോമൺ ഫെസിലിറ്റി സെന്റർ, പ്രതിരോധ ഉപകരണങ്ങൾ സൂക്ഷിക്കാനായുള്ള മൂന്ന് വെയർഹൗസുകൾ, യൂട്ടിലിറ്റി സെന്റർ തുടങ്ങിയ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. ഇതിലേക്കുള്ള റോഡ്, വൈദ്യുതി സംവിധാനം, ജലവിതരണം എന്നിവയും പൂർത്തിയായി. 131 കോടി രൂപയുടെ പദ്ധതിയാണിത്.