വടക്കഞ്ചേരിപഴയ മംഗലംപാലം പൊളിച്ച് പുതിയ പാലത്തിന്റെ പണി ആരംഭിക്കാനിരിക്കെ തടസ്സവാദവുമായി ദേശീയപാത അതോറിറ്റി. 9.7 മീറ്റർ വീതിയിൽ നിർമിക്കുന്ന പാലം 11 മീറ്റർ ആക്കണമെന്നാണ് ആവശ്യം. ഭാവിയിൽ വടക്കഞ്ചേരി–-വാളയാർ ദേശീയപാത ആറുവരി ആക്കുമെന്നും പാലത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം. പാലം പണിയുന്നതിലെ തടസ്സം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്തുവകുപ്പ് ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും അല്ലാത്തപക്ഷം നിലവിലെ കരാറുകാർതന്നെ പണി ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് കത്തിലൂടെ അറിയിച്ചു. ആറ് മാസത്തിനകം പാലം പൂർത്തിയാക്കാനാണ് തീരുമാനം.മംഗലം––ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കാലപ്പഴക്കം വന്ന പഴയപാലം പൊളിച്ച് മാറ്റിയിരുന്നു. ഇവിടെയാണ് പുതിയ പാലം നിർമിക്കുക.